വിവാഹം കഴിഞ്ഞ് ഒരുമാസത്തിന് ശേഷം നവവധു ഭർത്താവിനെ ഉപേക്ഷിച്ചു…

വിവാഹം കഴിഞ്ഞ് ഒരുമാസത്തിന് ശേഷം നവവധു ഭർത്താവിനെ ഉപേക്ഷിച്ചു. ഭർത്താവുമായുള്ള ലൈംഗിക ബന്ധത്തിൽ തൃപ്തയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി ഇയാളെ ഉപേക്ഷിച്ചത്. ഉത്തർപ്രദേശിലെ ഹാഥ്റസിലാണ് സംഭവം. ഭർത്താവ് അഭിഷേക് കറുത്ത നിറമുള്ളവനാണെന്നും, ശാരീരിക ബന്ധത്തിൽ തൃപ്തയല്ലെന്നും ഭാര്യ ആരോപിച്ചു. ഹാഥ്റസിൽ താമസിക്കുന്ന അഭിഷേക് ഒരു മാസം മുമ്പാണ് യുവതിയെ വിവാഹം കഴിച്ചത്. എന്നാൽ വിവാഹം കഴിഞ്ഞ് ഒരുമാസമായപ്പോൾ ഭാര്യ പരാതിയുമായി രംഗത്തെത്തി. ശാരീരിക ബന്ധത്തിൽ തൃപ്തയല്ലെന്ന് ഭർത്താവിനെ അറിയിച്ചു. കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും ബന്ധവുമായി മുന്നോട്ട് പോകാൻ യുവതി വിസ്സമ്മതിച്ചു.
എന്റെ വിവാഹം കഴിഞ്ഞിട്ട് ഒരു മാസമായി. എന്റെ ഭർത്താവ് ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഞങ്ങൾക്ക് കുടുംബ പ്രശ്‌നങ്ങളൊന്നുമില്ല. ഞങ്ങളുടെ ശാരീരിക ബന്ധവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളുണ്ട്. എനിക്ക് തുറന്നു സംസാരിക്കാൻ കഴിയാത്ത ചില കാര്യങ്ങളുണ്ട്. ഇനി അവനോടൊപ്പം താമസിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ബന്ധം വേർപിരിയാൻ പോലീസിനെ സമീപിക്കുമെന്നും യുവതി പറഞ്ഞു.
ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് വിവാഹം നിശ്ചയിച്ചതെന്നും എന്നാൽ ഇപ്പോൾ ഭാര്യ തന്റെ ഇരുണ്ട നിറത്തിൽ അസ്വസ്ഥയാണെന്നും ഭർത്താവ് പറഞ്ഞു. വിവാഹത്തിന് ഏകദേശം 2.5 മുതൽ 3 ലക്ഷം രൂപ വരെ ചെലവഴിച്ചു. ഇപ്പോൾ അവൾക്ക് എന്നെ ഇഷ്ടമല്ലാത്തതിനാൽ ബന്ധം തകരുകയാണ്. എനിക്ക് വളരെ സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തും, ഗ്രാമത്തലവനും ഈ വിഷയത്തിൽ ഇടപെട്ട് അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല.



