അഴിമതിക്കെതിരെ വിട്ടുവീഴ്ച്ചയില്ല ; പരിശോധന ശക്തമാക്കി സൗദി ….

രാജ്യത്ത് അഴിമതി തുടച്ചുനീക്കുന്നതിെൻറ ഭാഗമായി പരിശോധന കർശനമാക്കി സൗദി അഴിമതി വിരുദ്ധ അതോറിറ്റി (നസഹ). ജനുവരി മാസത്തിൽ രാജ്യവ്യാപകമായി നടത്തിയ വിപുലമായ റെയ്ഡുകളിൽ വിവിധ മന്ത്രാലയങ്ങളിലെ 127 ഉദ്യോഗസ്ഥരെ അതോറിറ്റി അറസ്റ്റ് ചെയ്തു. സുതാര്യമായ ഭരണസംവിധാനം ഉറപ്പാക്കുന്നതിെൻറ ഭാഗമായാണ് നടപടി. അഴിമതി തടയുന്നതിനായി ജനുവരിയിൽ മാത്രം 1,543 റെയ്ഡുകളാണ് അതോറിറ്റി നടത്തിയത്. അറസ്റ്റിലായവർക്ക് പുറമെ 383 പേർക്കെതിരെ നിലവിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് നസഹ അറിയിച്ചു. ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, മുനിസിപ്പൽ-ഗ്രാമകാര്യ മന്ത്രാലയം, ഭവന നിർമാണ മന്ത്രാലയം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്.

അഴിമതി വിരുദ്ധ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇനി പറയുന്ന കുറ്റകൃത്യങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്: കൈക്കൂലി വാങ്ങൽ, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, പൊതു ഫണ്ടുകളുടെ ദുരുപയോഗം, വ്യാജരേഖ ചമയ്ക്കൽ. 

അറസ്റ്റിലായവരെ വിചാരണയ്ക്കായി കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടിക്രമങ്ങൾ നസഹ പൂർത്തിയാക്കി വരികയാണ്. പ്രതികളിൽ ചിലർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ആഭ്യന്തര, ധനകാര്യ, പരിസ്ഥിതി-ജല-കൃഷി മന്ത്രാലയങ്ങളുമായി സഹകരിച്ച് അതീവ പ്രാധാന്യമുള്ള കേസുകളിൽ പ്രത്യേക അന്വേഷണം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. അഴിമതിയുമായി ബന്ധപ്പെട്ട നിരവധി ക്രിമിനൽ, സിവിൽ കേസുകൾ നിലവിൽ അവസാന ഘട്ടത്തിലാണ്.

Related Articles

Back to top button