എന്റെ അച്ഛൻ വലിയൊരു മനുഷ്യനായിരുന്നു.. സിജെ റോയിയുടെ മരണത്തിൽ പ്രതികരിച്ച് മകൻ രോഹിത്

കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി ജെ റോയിയുടെ മരണം ഏൽപ്പിച്ച ആഘാതം വാക്കുകൾക്ക് അതീതമാണെന്ന് മകൻ രോഹിത് പ്രതികരിച്ചു. തന്റെ പിതാവ് വലിയൊരു മനുഷ്യനായിരുന്നുവെന്നും, അദ്ദേഹം ജീവിച്ചിരുന്നപ്പോൾ മാധ്യമങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി പറയുന്നുവെന്നും രോഹിത് വ്യക്തമാക്കി. അദ്ദേഹത്തിന്‍റെ മരണത്തിലൂടെ ഉണ്ടായ നഷ്ടം വാക്കുകളിലൂടെ വിവരിക്കാൻ ആകില്ലെന്നും മകൻ വ്യക്തമാക്കി. ആദായനികുതി ഉദ്യോഗസ്ഥരിൽ നിന്നുള്ള സമ്മർദ്ദത്തെക്കുറിച്ച് പിതാവ് തന്നോട് നേരിട്ട് ഒന്നും പറഞ്ഞിരുന്നില്ലെന്നും, കുടുംബത്തിന് ഉണ്ടായ ഈ വലിയ നഷ്ടം വിവരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വികാരാധീനനായി കൂട്ടിച്ചേർത്തു. ബെംഗളൂരുവിലെ ബന്നാർഘട്ട റോഡിലെ നേച്ചർ കാസ്ക്കേടിൽ നടന്ന റോയിയുടെ സംസ്കാരത്തിന് ശേഷമാണ് മകൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.




