കേന്ദ്ര ബജറ്റ് പരിഹസിച്ച് ഷാഫി പറമ്പിൽ; ‘ധനമന്ത്രിക്ക് പോലും ബോറടിച്ച ബജറ്റ്

ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലെ കേരളത്തിനോടുള്ള അവ​ഗണനയിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. ആമയുടെ വേഗത്തിൽ മാത്രം മതി കേരളത്തിൻ്റെ വികസനം എന്നതാണ് കേന്ദ്ര രീതി, അതാണ് ഈ ബജറ്റെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു. ധനമന്ത്രിയ്ക്ക് പോലും ബോറടിച്ച ബജറ്റാണ് അവതരിപ്പിച്ചതെന്ന് ഷാഫി വിമർശിച്ചു. നല്ല മുദ്രാവാക്യങ്ങൾ പോലും സാമ്പത്തിക ഉത്തേജനത്തിന് ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചെന്ന് ബിനോയ് വിശ്വം വിമർശിച്ചു. പൊള്ളയായ വാഗ്ദാനങ്ങളാണ് ബജറ്റിലുള്ളത്. യുവശക്തി ബജറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ തൊഴിൽ ഇല്ലായ്മ പരിഹരിക്കാൻ പദ്ധതികൾ ഇല്ല. അംബാനി, അദാനി കോർപറേറ്റ് ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ അവഗണിച്ചു. പാലം കടക്കുമ്പോൾ നാരായണ പിന്നെ കൂരായണ എന്ന രീതിയിലാണ് ബിജെപി സർക്കാർ പെരുമാറുന്നതെന്നും കുത്തകളുടെ കൊള്ളക്ക് കുടപിടിക്കുന്ന ബജറ്റാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

Related Articles

Back to top button