പ്രഖ്യാപിച്ച ലിസ്റ്റിൽ കേരളത്തിന് അവഗണന; 7 അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ച് ധനമന്ത്രി

മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റിൽ 7 അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. പ്രഖ്യാപിച്ച ലിസ്റ്റിൽ കേരളത്തിന് അവഗണന. പ്രഖ്യാപനത്തിനിടെ ‘കേരളം…കേരളം’ എന്ന് വിളിച്ചു പറഞ്ഞ് എംപിമാർ. നിലവിൽ മുംബൈ – പൂനെ, പൂനെ – ഹൈദരാബാദ്, ഹൈദരാബാദ് – ബെംഗളൂരു, ഹൈദരാബാദ്- ചെന്നൈ, ചെന്നൈ- ബെംഗളൂരു, ദില്ലി- വാരാണസി, വാരാണസി- സിലിഗുരി തുടങ്ങിയവയാണ് പ്രഖ്യാപിച്ച 7 ഹൈ സ്പീഡ് റെയിൽ കോറിഡോറുകൾ.



