വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

 അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ ഛത്തീസ്ഗഢ് സ്വദേശി രംനാരായണ്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് ജാമ്യം. മുഖ്യപ്രതി ഉള്‍പ്പടെ എട്ടുപേര്‍ക്കാണ് മണ്ണാര്‍കാട് എസ് സി എസ്ടി കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ ഇനിയും പതിനൊന്ന് പ്രതികളെ പിടികൂടാനുണ്ട്. കഴിഞ്ഞ ഡിസംബര്‍ പതിനേഴിനാണ് രാംനാരാണ്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്.

കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മറ്റ് സാക്ഷികളെ സ്വാധീനിക്കരുത്, ജില്ല വിട്ട് പുറത്തു പോകരുതെന്നതുള്‍പ്പടെയുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്

Related Articles

Back to top button