മെഡിസെപ് രണ്ടാം ഘട്ടം നാളെ മുതൽ പ്രാബല്യത്തിൽ

സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ്പിന്റെ രണ്ടാം ഘട്ടം നാളെ (ഫെബ്രുവരി 1) മുതൽ പ്രാബല്യത്തിൽ വരും. ജീവനക്കാർക്കും പെൻഷൻകാർക്കും മെഡിസെപ്പ് അംഗത്വമായി ബന്ധപ്പെട്ട മെഡിസെപ്പ് ഐ.ഡി കാർഡ് www.medisep.kerala.gov.in ൽ ലോഗിൻ ചെയ്ത് ഡൗൺലോഡ് ചെയ്യാം. പെൻഷൻകാർക്ക് അവരുടെ മെഡിസെപ്പ് ഐ.ഡി യൂസർ ഐ.ഡി യായും പി.പി.ഒ നമ്പർ പാസ്‌വേർഡായും നൽകി ലോഗിൻ ചെയ്യാം. മെഡിസെപ്പ് കാർഡിൽ പേരില്ലെങ്കിലോ പേരിലോ മറ്റ് വിവരങ്ങളിലോ തെറ്റുണ്ടെങ്കിലോ മെഡിസെപ്പ് പരിരക്ഷ ലഭിക്കുന്നതല്ല.




