നഷ്ടത്തില്‍ മുന്നില്‍ കെഎസ്ആര്‍ടിസി, ലാഭത്തില്‍ കെഎസ്ഇബി

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ നഷ്ടത്തിൽ കെഎസ്ആർടിസിയും ലാഭത്തിൽ കെഎസ്ഇബിയും മുന്നിൽ. കേരളത്തിലെ മൊത്തം 132 പൊതുമേലാ സ്ഥാപനങ്ങളിൽ 63 എണ്ണവും നഷ്ടത്തിലാണ്. 60 എണ്ണം ലാഭത്തിലും 9 എണ്ണം പ്രതിസന്ധിയിലുമാണ്.

കഴിഞ്ഞ വർഷം 56 സ്ഥാപനങ്ങളാണ് ലാഭത്തിലുണ്ടായിരുന്നത്. 32473.96 കോടിയുടെ മൂലധന നിക്ഷേപവും 86793.97 കോടിയുടെ നിക്ഷേപ ആസ്തിയുമാണ് മൊത്തമായുള്ളത്. 1.27ലക്ഷത്തോളം ജീവനക്കാരുണ്ട്.

ലാഭത്തിലുള്ളസ്ഥാപനങ്ങളും അവയുടെ ലാഭവും – കെഎസ്ഇബി-571.22 കോടി, കെഎസ്എഫ്ഇ- 375.50 കോടി, ബിവറേജസ് -127.03, കെഎഫ്‌സി- 98.16, കെഎസ്‌ഐഡിസി-14.57, കേരള മിനറൽസ് -48.96, ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ്-45.27, ടൈറ്റാനിയം-36.46,ലൈവ് സ്റ്റോക്ക് ബോർഡ്-27.48, റോഡ് ഇൻഫ്രാസ്ട്രക്ടചർ കമ്പനി -19.94.

നഷ്ടത്തിലുള്ളസ്ഥാപനങ്ങളും കണക്കും– കെഎസ്ആർടിസി -1580.38 കോടി, സോഷ്യൽ സെക്യുരിറ്റി പെൻഷൻ കമ്പനി -669.80 കോടി, വാട്ടർ അതോറിറ്റി-317.64, ബാക്ക് വേർഡ് ക്ഷേമ ബോർഡ്-139.27, കേരള ഔട്ടോമൊബൈൽസ്- 125.89, സിവിൽ സപ്‌ളൈസ് കോർപറേഷൻ 1-05.38, കാഷ്യു ഡവലപ്‌മെന്റ് കോർപറേഷൻ -81.16, പവർ ആൻഡ് ഇൻഫ്രാസ്ട്രക്ടർ ഫിനാൻസ് കോർപറേഷൻ -76.33, കേരള ടെക്സ്റ്റയിൽസ് -64.88, മലബാർ സിമന്റ്‌സ് -61.92

Related Articles

Back to top button