പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ഇന്നും തുടരും; സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ധനമന്ത്രി അവതരിപ്പിക്കും

പാർലമെന്‍റ് ബജറ്റ് സമ്മേളനം ഇന്നും തുടരും. മൂന്നാം മോദി സർക്കാരിന്‍റെ മൂന്നാം ബജറ്റിന് മുന്നോടിയായി സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ സഭയിൽ അവതരിപ്പിക്കും. 2025-26 സാമ്പത്തിക വർഷത്തിൽ രാജ്യം 7.4 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്ന് റിപ്പോർട്ടിലുള്ളതായാണ് സൂചന. കഴിഞ്ഞ വര്‍ഷത്തെ രാജ്യത്തിന്‍റെ സാമ്പത്തികനില വിശകലനം ചെയ്യുന്ന നിര്‍ണായക രേഖയാണ് സാമ്പത്തിക സര്‍വേ റിപ്പോർട്ട്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി ഇന്ന് രാവിലെ 10 മണിക്ക് മാധ്യമങ്ങളെ കാണും.

Related Articles

Back to top button