അജിത് പവാറിന് വിട; സംസ്കാരം ഇന്ന് ബാരാമതിയിൽ

വിമാനാപകടത്തില്‍ മരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സംസ്‌കാരം ഇന്ന് ബാരാമതിയില്‍ നടക്കും. രാവിലെ കത്തേവാഡിയിലെ വീട്ടില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കും. ഇവിടെ ഒരു മണിക്കൂര്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് വിലാപയാത്രയായി വിദ്യാ പ്രതിഷ്ഠാന്‍ കോളജില്‍ എത്തിക്കും. ഇവിടെയും പൊതു ദര്‍ശനമുണ്ടാകും.

അതിനുശേഷം രാവിലെ ന് സംസ്‌കാര ചടങ്ങുകള്‍ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉള്‍പ്പെടെ ബാരാമതിയിലെത്തും. ബാരാമതിയില്‍ ഇന്നലെ ഉണ്ടായ വിമാനാപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ (66) അടക്കം അഞ്ചുപേരാണ് മരിച്ചത്. ബാരാമതി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ തകര്‍ന്നുവീഴുകയായിരുന്നു.

Related Articles

Back to top button