ശബരിമല സ്വർണക്കൊള്ളക്കേസ്…സ്പെഷ്യൽ പ്രോസിക്യൂട്ടറായി…

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസുകളില്‍ അഡ്വ. എന്‍ കെ ഉണ്ണികൃഷ്ണനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ച് സര്‍ക്കാര്‍. എസ്ഐടിയുടെ ആവശ്യത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. സ്വര്‍ണക്കൊള്ള കേസ് നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് എന്‍ കെ ഉണ്ണികൃഷ്ണനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറാക്കി കൊണ്ട് സര്‍ക്കാര്‍ ഉത്തവ് പുറത്തിറക്കിയത്.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്ഐടിക്ക് പുറമെ ഇഡിയും അന്വേഷണം ശക്തമാക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ച മുരാരി ബാബുവിനെ ചോദ്യം ചെയ്യാന്‍ ഇഡി ഇന്ന് നോട്ടീസ് നല്‍കിയിരുന്നു.

