‘ഓർക്കുക! രാഹുൽ ഈശ്വർ മാത്രമാണ് നിങ്ങളോടു സത്യം പറയുന്നത്, അവനാണ് ഇര..

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവ് രംഗത്ത് വന്നതിൽ പ്രതികരിച്ച് രാഹുൽ ഈശ്വർ. സത്യങ്ങൾ ഓരോന്നായി പുറത്തുവരുന്നു. (വ്യാജ) പരാതിക്കാരിക്ക് അപ്പൊ ഭർത്താവുണ്ടോയെന്നും, 1 മാസത്തിനകം കല്യാണം ഒഴിഞ്ഞെങ്കിൽ ഇപ്പോഴും ഭർത്താവ് എങ്ങനെ ഉണ്ടാകുമെന്നും രാഹുൽ ഈശ്വർ ഫേസ്ബുക്കിലിട്ട പോസ്റ്റിൽ പറയുന്നു. ഓർക്കുക രാഹുൽ ഈശ്വർ മാത്രമാണ് നിങ്ങളോടു സത്യം പറയുന്നതെന്നും പോസ്റ്റിലുണ്ട്.
രാഹുൽ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
സത്യങ്ങൾ ഓരോന്നായി പുറത്തുവരുന്നു .. Ohhh My Goddd !! എന്ത് ?? (വ്യാജ) പരാതിക്കാരിക്ക് അപ്പൊ ഭർത്താവുണ്ടോ? 1 മാസത്തിനകം കല്യാണം “ഒഴിഞ്ഞെങ്കിൽ” ഇപ്പോഴും ഭർത്താവ് എങ്ങനെ ഉണ്ടാകും ? ഓർക്കുക രാഹുൽ ഈശ്വർ മാത്രമാണ് നിങ്ങളോടു സത്യം പറയുന്നത്.. 99% മീഡിയ (വ്യാജ) അതിജീവിതക്ക് ഭർത്താവുണ്ട് എന്ന കാര്യം മറച്ചു വച്ചു.. സത്യമേവ ജയതേ. ജയ് ഗാന്ധി, ജയ് ഹിന്ദ്
RahulEaswar #RAHULMAMKOOTATHIL #SatyamevaJayate
Note – ഞാൻ ആ പാവം ചെറുപ്പകാരനൊപ്പം ആണ്. ചതിക്കപെട്ട, അപമാനിക്കപ്പെട്ട, കുടുംബ ജീവിതം തകർന്ന അവനൊപ്പം തന്നെയാണ്. അവനാണ് ഇര, യഥാർത്ഥ അതിജീവിതൻ. (അല്ലാതെ (വ്യാജ) അതിജീവിത അല്ല)




