പി ടി കുഞ്ഞുമുഹമ്മദിനെതിരായ കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി

സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈഗിംക അതിക്രമ പരാതിയിൽ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി . ജൂഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി-2ലാണ് മൊഴി രേഖപ്പെടുത്തിയത്. പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കുഞ്ഞുമുഹമ്മദിൻറെ മുൻകൂർജാമ്യ ഹർജി ചോദ്യം ചെയ്ത നൽകിയ റിപ്പോർട്ടിലാണ് പരാതിക്കാധാരമായ തെളിവുണ്ടെന്ന് കോടതിയെ അറിയിച്ചത്.

കഴിഞ്ഞ മാസം ആറിന് ഹോട്ടലിൽ താമസിക്കുന്നതിനിടെ കുഞ്ഞുമുഹമ്മദ് മുറിയിലേക്ക് വിളിച്ച് മോശമായ പെരുമാറിയെന്നാണ് സ്ത്രീ പരാതി നൽകിയത്. ഐഎഫ്എഫ്കെയുടെ സിനിമകൾ തിരഞ്ഞെടുക്കുന്നതിനുള്ള ജൂറി അംഗങ്ങളായിരുന്നു ഇരുവരും. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായെന്നാണ് കൻറോൺമെൻറ് പൊലീസ് കോടതിയെ അറിയിച്ചത്. കുഞ്ഞുമുഹമ്മദിൻറെ മുൻകൂർ ജാമ്യം 17 നാണ് കോടതി പരിഗണിക്കുക.

Related Articles

Back to top button