സ്വർണം കുതിക്കുന്നു, വീണ്ടും 95,000 കടന്നു..
സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. തുടർച്ചയായ വർദ്ധനവാണ് സ്വർണവിലയിൽ രേഖപ്പെടുത്തുന്നത്. ഇന്ന് പവന് 480 രൂപയാണ് വർദ്ധിച്ചത്. ഇതോടെ വില 96000 ത്തിലേക്ക് അടുക്കുകയാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 95,680 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് അടുത്ത് നൽകണം.




