വിട്ടീലിരുന്ന് മദ്യപിച്ച ഭ‍ർത്താവ്, വീട്ടിലേക്ക് മദ്യപിച്ചെത്തിയ ഭാര്യയെ നിലത്തടിച്ചുകൊന്നു

മദ്യപിച്ചെത്തി ഭർത്താവ് ഭാര്യയെ നിലത്തടിച്ചു കൊന്നു. തന്നെപ്പോലെ ഭാര്യയും മദ്യപിച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റത്തിനിടെയാണ് കൊലപാതകം. ജാർഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് ക്രൂരത അരങ്ങേറിയത്. രാംഗ‍ഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ദാതം ബഡി ജാരിയയിലെ വീട്ടിലാണ് അക്രമ സംഭവങ്ങൾ നടന്നത്. ഉപേന്ദ്ര പാരിയ എന്ന 25കാരനെയാണ് സംഭവത്തിൽ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തത്. ശിൽപി ദേവി എന്ന 22കാരിയൊണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം മേദിനിറായ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനായി എത്തിച്ചിരിക്കുകയാണ്

Related Articles

Back to top button