വീടിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം.. ബന്ധു കസ്റ്റഡിയിൽ

എറണാകുളം കോതമംഗലത്ത് വീടിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാത്തമറ്റം, ഇരട്ടക്കാലി സ്വദേശി രാജൻ (57) ആണ് കൊല്ലപ്പെട്ടത്. രാജൻ്റെ ബന്ധുവിനെ പോത്താനിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ തമ്മിൽ കഴിഞ്ഞ ദിവസം വാക്കേറ്റമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Related Articles

Back to top button