സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്; ഇന്ന് പവന് കൂടിയത്..

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് 880 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 91,560 രൂപയാണ്. ഗ്രാമിന് 110 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 11,445 രൂപയാണ് വില.

ഇന്നലെ 1280 രൂപ കുറഞ്ഞിരുന്നു. വീണ്ടും വില കുറയുമെന്ന ഉപഭോക്താക്കളുടെ പ്രതീക്ഷ മറികടന്നു കൊണ്ടാണ് ഇന്നത്തെ വർദ്ധന. 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞ് 9415 രൂപയായി. പവന്റെ വില 75320 രൂപയും ആയിട്ടുണ്ട്.

സ്വര്‍ണവില ഒട്ടും വൈകാതെ തന്നെ ഒരു ലക്ഷം കടക്കുമെന്ന സൂചനകളായിരുന്നു വിപണിയില്‍ നിന്ന് ലഭിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വര്‍ണത്തിന്റെ വില കൂടിയും കുറഞ്ഞുമാണ്. എന്നിരുന്നാലും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്ന് ഏകദേശം ഒരു ലക്ഷം രൂപ ചെലവാകും. വിപണിയിൽ ഏറ്റവും കുറഞ്ഞ 5% പണിക്കൂലി, 3% ജിഎസ്ടി, ഹാൾമാർക്കിംഗ് ചാർജ് എന്നിവ ഉൾപ്പെടുമ്പോഴാണ് ഇത്രയും തുകയാകുന്നത്.

Related Articles

Back to top button