‘വോട്ടെണ്ണലിൽ തിരിമറി നടത്തിയാൽ നേപ്പാൾ മോഡൽ പ്രക്ഷോഭം…RJD നേതാവിന്റെ പരാമർശം വിവാദത്തിൽ

ആർജെഡി നേതാവിന്റെ നേപ്പാൾ‌ മോഡൽ പ്രക്ഷോഭ പരാമർശത്തിൽ വിവാദം. വോട്ടെണ്ണലിൽ തിരിമറി നടത്തിയാൽ നേപ്പാൾ മോഡൽ പ്രക്ഷോഭം നടത്തുമെന്ന ആർജെഡി എംഎൽസി സുനിൽകുമാർ സിംഗിൻ്റെ പരാമർശത്തിലാണ് വിവാദം. പ്രസ്താവനയെ അപലപിച്ച് എൻഡിഎ കക്ഷികൾ രം​ഗത്തെത്തി. പ്രസ്താവനയെ വളച്ചൊടിച്ചതാണെന്നാണ് ആർജെഡിയുടെ വിശദീകരണം.

“ആളുകൾ ഒരു മാറ്റത്തിനായി വോട്ട് ചെയ്തു. 2025 ൽ തേജസ്വി യാദവിന്റെ സർക്കാർ രൂപീകരിക്കും. 2020 ൽ വോട്ടെണ്ണൽ നാല് മണിക്കൂർ നിർത്തിവച്ചു. ഇത്തവണയും അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ, തെരുവുകളിൽ നേപ്പാളിനു സമാനമായ ഒരു സാഹചര്യം നമുക്ക് കാണാൻ കഴിയും. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെയും വെറുതെ വിടില്ല” എന്നായിരുന്നു സുനിൽകുമാർ സിംഗിൻ്റെ പരാമർശം. ഇത് സോഷ്യൽ മീഡിയയിലിടക്കം വ്യാപകമായി പ്രചരിച്ചിരുന്നു.

Related Articles

Back to top button