ജല അതോറിറ്റിയുടെ ഫീഡർ ടാങ്കിന്‍റെ ഭിത്തി തകർന്നു, വീടുകളില്‍ വെള്ളം കയറി…

കൊച്ചി തമ്മനത്ത് കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നു. ഇന്നലെ രാത്രിയാണ് സംഭവം. ജല അതോറിറ്റിയുടെ ഫീഡർ ടാങ്കിന്റെ ഭിത്തിയാണ് തകർന്നത്. തുടർന്ന് മേഖലയാകെ വെള്ളക്കെട്ടിലായി. വീടുകളിൽ ഉൾപ്പെടെ വെള്ളം കയറിയിട്ടുണ്ട്. ഒരു കോടി 38 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്ക് ആണ് തകർന്നത്. മഴ പെയ്ത് വെള്ളം കയറിയെന്നാണ് ആദ്യം പ്രദേശവാസികൾ പറഞ്ഞത്. എന്നാൽ പിന്നീടാണ് ടാങ്ക് തകർന്നതാണ് എന്ന് മനസിലായത്. വെള്ളം കയറിയതോടെ പ്രദേശത്തെ ചെറിയ റോഡുകളിലുൾപ്പെടെ വെള്ളം കയറി. ഇതോടെ പ്രദേശവാസികൾ ബുദ്ധിമുട്ടിലായിട്ടുണ്ട്. ഉമ തോമസ് എംഎൽഎ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.



