പരാതി അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ അസഭ്യം പറച്ചിൽ….ഉദ്യോഗസ്ഥന്റെ യൂണിഫോമിലെ …ഒടുവിൽ പ്രതി…

തൃത്താലയിൽ പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരനെ കയ്യേറ്റം ചെയ്ത പ്രതി പിടിയിൽ. തൃത്താല തിരുമിറ്റക്കോട് ഇരുമ്പകശ്ശേരി സ്വദേശി രാജൻ എന്ന ഷാജു ആണ് ചാലിശേരി പൊലീസിൻ്റെ പിടിയിലായത്. ഭാര്യയേയും മകളേയും പ്രതി മർദ്ദിക്കുന്നുവെന്ന ഫോൺ സന്ദേശം പൊലീസിൻ്റെ ടോൾ ഫ്രീ നമ്പറായ 112 ൽ ലഭിക്കുകയായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥൻ സംഭവ സ്ഥലത്തെത്തിയപ്പോഴായിരുന്നു പ്രകോപനം. ഉടൻ തന്നെ ചാലിശ്ശേരി എസ് ഐ ജ്യോതി പ്രകാശും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും സംഭവസ്ഥലത്തെത്തി. തുടർന്ന് ഫോൺ സന്ദേശത്തിൽ ലഭിച്ച വിവരങ്ങളെക്കുറച്ച് പൊലീസ് അന്വേഷിച്ചതോടെ പ്രകോപിതനായ രാജൻ പൊലീസിന് നേരെ അസഭ്യം വിളിച്ച് പാഞ്ഞടുക്കുകയായിരുന്നു.



