പ്രമേയം പാസാക്കി ടിവികെ.. മുഖ്യമന്ത്രി സ്ഥാനാർത്ഥി വിജയ് തന്നെ

തമിഴക വെട്രി കഴകത്തിൻറെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയ്‌യെ തീരുമാനിച്ചു. മഹാബലിപുരത്ത് ചേർന്ന ടിവികെ ജനറൽ കൗൺസിൽ പ്രമേയം പാസാക്കി. എഐഎ-ഡിഎംകെ സഖ്യ ശ്രമങ്ങൾ ടിവികെ തള്ളിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി വിജയ് തന്നെയെന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. കരൂർ ദുരന്തത്തിന് പിന്നാലെ ഉയർന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ചുകൊണ്ടാണ്ട് ടിവികെയുടെ മുഖ്യമന്ത്രി പ്രഖ്യാപനം വന്നിരിക്കുന്നത്. ദുരന്തത്തിന് ശേഷം ടിവികെ ക്ക് തനിച്ച് നിലനിൽപ്പ് ഇല്ലെന്ന നിരീക്ഷണങ്ങൾ വന്നിരുന്നു. പിന്നാലെയാണ് സഖ്യശ്രമങ്ങൾ എല്ലാം തന്നെ തള്ളിക്കൊണ്ട് ടിവികെയുടെ ഭാവികാര്യങ്ങൾ തീരുമാനിക്കുന്നതിന് ചേർന്ന ജനറൽ ബോഡി യോഗത്തിൽ നിർണായക തീരുമാനമായാത്, വിജയ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്നും സഖ്യം ഉൾപ്പെടെയുള്ള തീരുമാനങ്ങൾ എടുക്കാൻ വിജയ്‌യെ ചുമതലപ്പെടുത്തിക്കൊണ്ടുമുള്ള പ്രമേയം വന്നത്. ഇതോടെ 2026 ൽ തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് പോരാട്ടം ശക്തമായിരിക്കും എന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

Related Articles

Back to top button