സീരിയല്‍ താരത്തിന് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശം…മലയാളി യുവാവ് പിടിയില്‍

കന്നട സീരിയല്‍ താരത്തിന് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ച മലയാളി യുവാവ് പിടിയില്‍. വൈറ്റ്ഫീല്‍ഡില്‍ ഡെലിവറി സ്ഥാപനത്തില്‍ മാനേജറായി ജോലി ചെയ്യുന്നു നവീന്‍ കെ മോന്‍ ആണ് പിടിയിലായത്.

നവീന്‍സ് എന്ന സമൂഹമാധ്യമ അക്കൗണ്ടില്‍ നിന്ന് നിരന്തരം അശ്ലീല വീഡിയോകളും സന്ദേശങ്ങളും അയച്ച യുവാവിനെതിരെയാണ് പൊലീസ് കേസ് എടുത്തത്. കഴിഞ്ഞദിവസം യുവാവിനെ നേരിട്ട് വിളിച്ചു വരുത്തി നടി മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് മറ്റൊരു ഐഡി ക്രിയേറ്റ് ചെയ്ത് ശല്യം തുടര്‍ന്നതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

Related Articles

Back to top button