ഒന്നര വയസുകാരന്‍റെ മരണം മുലപ്പാൽ നെറുകയിൽ കയറിയല്ല.. അന്നനാളത്തിൽ കണ്ടത് മറ്റൊന്ന്.. പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്…

പത്തനംതിട്ടയിലെ ഒന്നര വയസുകാരന്‍റെ മരണം മുലപ്പാൽ നെറുകയിൽ കയറിയല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.പകരം കുഞ്ഞ് മരിച്ചത് കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.പന്നിക്കുഴി സ്വദേശി സാജൻ- സോഫിയ ദമ്പതികളുടെ മകൻ സായ് ആണ് മരിച്ചത്. മുലപ്പാൽ നെറുകയിൽ കയറി മരിച്ചെന്നായിരുന്നു പ്രാഥമിക നി​ഗമനം.

പാല്‍ കൊടുത്ത ശേഷം കുഞ്ഞിനെ ഉറക്കാന്‍ കിടത്തിയതായിരുന്നു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം കുഞ്ഞിന് അനക്കമില്ലെന്ന സംശയത്തെത്തുടര്‍ന്ന് രക്ഷിതാക്കള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കായി എത്തിക്കുകയായിരുന്നു. ഇവിടെവെച്ച് മരണം സ്ഥിരീകരിച്ചു.

കുഞ്ഞിന്റെ മൃതശരീരം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.ട്ടിൽ പറയുന്നത്.

Related Articles

Back to top button