അതിദാരിദ്ര്യ മുക്ത പ്രഖ്യാപന സമ്മേളനം; ആളെക്കൂട്ടാൻ ക്വാട്ട നിശ്ചയിച്ച് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് കത്ത്…

അതിദാരിദ്ര മുക്ത പ്രഖ്യാപന സമ്മേളനത്തിൽ ആളെക്കൂട്ടാൻ ക്വാട്ട നിശ്ചയിച്ച് സർക്കാർ. ഒരോ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും ആളുകളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ചുള്ള ക്വാട്ട നിശ്ചയിച്ചുകൊണ്ട് സർക്കാർ കത്തയച്ചു. സർക്കാർ അയച്ച കത്തിൻറെ പകർപ്പ് ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് ജോയിൻറ് ഡയറക്ടറാണ് കത്ത് അയച്ചിരിക്കുന്നത്. ഒരോ പഞ്ചായത്തിൽ നിന്നും 200 പേരെ പങ്കെടുപ്പിക്കണമെന്നാണ് നിർദ്ദേശം. തിരുവനന്തപുരം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്കാണ് കത്ത് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ ഓരോ വാർഡിൽ നിന്നും 100 പേരെ എത്തിക്കണമെന്നും നിർദ്ദേശമുണ്ട്. അതിദാരിദ്ര മുക്ത പ്രഖ്യാപന സമ്മേളനത്തിനായുള്ള ചെലവ് സംബന്ധിച്ച വിവാദത്തിനിടെയാണ് ആളെക്കൂട്ടൽ വിവാദവും ഉയരുന്നത്.




