കൊല്ലത്ത് വീടിനുപിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി….

കൊല്ലം: വീടിനുപിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി. താഹാമുക്കിൽ പൂജാ സ്റ്റോർ നടത്തുകയായിരുന്ന കിളികൊല്ലൂർ ചാത്തിനാംകുളം പാരിപ്പള്ളിൽ വീട്ടിൽ ഹരീന്ദ്രൻ പിള്ള (55) ആണ് ജീവനൊടുക്കിയത്. വീട്ടിൽ മറ്റാരുംഇല്ലാതിരുന്ന സമയത്താണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. വീടിന്റെ പിൻഭാഗത്തുനിന്ന് വൻതോതിൽ പുക ഉയരുന്നത് കണ്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴേക്കും ഹരീന്ദ്രൻ പിള്ളയുടെ മരണം സംഭവിച്ചിരുന്നു.

കിളികൊല്ലൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കഴിഞ്ഞ കുറച്ചുകാലമായി കുടുംബവുമായി അകൽച്ചയിലായിരുന്നു ഇദ്ദേഹം. കുടുംബത്തോടൊപ്പമായിരുന്നില്ല താമസിച്ചിരുന്നത്. അതിനാൽ തന്നെ ഇതായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ച കാരണമെന്നും പൊലീസും നാട്ടുകാരും കരുതുന്നു. എങ്കിലും സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിന്നീട് പോസ്റ്റ്മോർട്ടത്തിനും നിയമപരമായ മറ്റ് നടപടികൾക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

Related Articles

Back to top button