ഹിജാബ് വിഷയത്തിലെ നിലപാടിൽ കലിപ്പ്; താമരശ്ശേരി ബിഷപ്പിന് വധഭീഷണി

താമരശ്ശേരി രൂപതാ ബിഷപ്പിന് വധഭീഷണി. ബിഷപ്പിന്റെ ഓഫീസിൽ ലഭിച്ച ഊമക്കത്തിലാണ് ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയലിനെ കൊലപ്പെടുത്തുമെന്ന മുന്നറിയിപ്പുള്ളത്. കത്ത് ഉടൻതന്നെ താമരശ്ശേരി പൊലീസിന് കൈമാറി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പ്രാഥമിക വിവരങ്ങൾ പ്രകാരം, ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ കത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഭീഷണിയുടെ ഉറവിടം കണ്ടെത്തുന്നതിനായി കത്തിലെ കൈപ്പട വിശദമായി പരിശോധിക്കും. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനും നടപടികൾ തുടങ്ങി.

ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയൽ നിലവിൽ ഓസ്ട്രേലിയൻ പര്യടനത്തിലാണ്. അതേസമയം രൂപതാ അധികൃതർ സംഭവത്തെ അതീവഗൗരവത്തോടെ കാണുന്നുണ്ട്. സുരക്ഷാ ഏജൻസികളും ദേവാലയ അധികൃതരും ചേർന്ന് സാഹചര്യം നിരീക്ഷിക്കുന്നതായി അറിയിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണസംഘം ഭീഷണി അയച്ചയാളെയും പിന്നിൽ ഉള്ള ഉദ്ദേശ്യങ്ങളെയും തിരിച്ചറിയാൻ ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button