ഇതൊക്കെ വെറും നിസ്സാരം! പടിക്കെട്ട് വഴി ഓടിക്കയറി, മൂന്നാം നിലയും കഴിഞ്ഞ് ടെറസിലെത്തി പോത്ത്.. ഒടുവിൽ…

എറണാകുളം കോതമംഗലം, പ്ലാമുടിയിൽ ബഹുനില കെട്ടിടത്തിൻ്റെ മുകളിൽ കയറിയ പോത്തിനെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പോത്തിനെ രക്ഷപ്പെടുത്തിയത്. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് പ്രദേശവാസിയുടെ മേയാൻ വിട്ട പോത്ത് ബഹുനില കെട്ടിടത്തിൻ്റെ മുകളിലേക്ക് ഓടിക്കയറിയത്.ശേഷം ഇറങ്ങാൻ കഴിയാതെ പോത്ത് കുടുങ്ങുകയായിരുന്നു.
ഒടുവിൽ കോതമംഗലത്ത് നിന്ന് എത്തിയ അഗ്നി രക്ഷാ സേന ആദ്യം പോത്തിനെ വരുതിയിൽ ആക്കിയ ശേഷം വടം കെട്ടി താഴേക്ക് ഇറക്കുകയായിരുന്നു.



