എട്ട് മാസങ്ങൾക്ക് ശേഷം കേരളത്തിലേക്ക് തിരിച്ചെത്തി മമ്മൂട്ടി…

എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിന്‍റെ മണ്ണില്‍ കാലുകുത്തി ചലച്ചിത്ര താരം മമ്മൂട്ടി. ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗ്ഗം എത്തിയ അദ്ദേഹത്തെ ആരവം മുഴക്കിയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആരാധകര്‍ വരവേറ്റത്. മമ്മൂട്ടിയെ സ്വീകരിക്കാൻ മന്ത്രി പി രാജീവും അൻവർ സാദത്തും വിമാനത്താവളത്തില്‍ എത്തിയിരുന്നു. വിമാനത്താവളത്തിൽ അദ്ദേഹത്തെ കാണാൻ നിരവധി ആരാധകർ തടിച്ചുകൂടി.

മമ്മൂട്ടിയും ആന്റോ ജോസഫും ഭാര്യ സുൽഫത്തുമാണ് മമ്മൂട്ടിയോടൊപ്പം കൊച്ചിയിലെത്തിയത്. വലിയ രീതിയിലുള്ള സ്വീകരണമാണ് വിമാനത്താവളത്തിൽ ഒരുക്കിയത്. യുകെയിലെ പാട്രിയോട്ട് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി കഴിഞ ദിവസം ചെന്നൈയിൽ എത്തിയ മമ്മൂട്ടി, ഇന്നാണ് കൊച്ചിയിലെത്തിയത്.

Related Articles

Back to top button