തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രം ക്ഷേമ പ്രഖ്യാപനം….ക്ഷേമ പ്രഖ്യാപനം

സർക്കാർ നടത്തിയ ക്ഷേമ പ്രഖ്യാപനങ്ങളിൽ പ്രതികരിച്ച് എഐസിസി സംഘടനാചുമതലയുള്ള ജനറല് സെക്രട്ടറി കെ സി വേണുഗോപാൽ എംപി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്നും മുഖ്യമന്ത്രി മോദിയെ അനുകരിക്കുകയാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
അഞ്ച് വർഷം മുൻപ് പറഞ്ഞ വാഗ്ദാനങ്ങൾ പാലിച്ചില്ലയെന്നും സർക്കാർ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് കിട്ടുന്ന ആശ്വാസം സ്വാഗതം ചെയ്യുന്നു. ജനങ്ങൾ എല്ലാം മനസ്സിലാക്കും. നെൽ കർഷർക്ക് 130 കോടി കുടിശികയാണെന്നും അദ്ദേഹം പറഞ്ഞു.ക്ഷേമ പ്രഖ്യാപനങ്ങൾ സിപിഐഎം-സിപിഐ തർക്കം മറയ്ക്കാനുള്ള ശ്രമമാണ്.



