ബൈക്ക് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറി; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

അമ്പലവയലിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കാക്കവയൽ കോലമ്പറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെ അമ്പലവയലിൽ നിന്നും ചുള്ളിയോട്ടേക്ക് പോകുന്ന റോഡിൽ റസ്റ്റ്ഹൗസിന് സമീപമായിരുന്നു അപകടം.

യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറിയാണ് അപകടം. ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും മറ്റു വാഹനങ്ങളിലെത്തിയ യാത്രക്കാരും ചേർന്ന് രണ്ട് യുവാക്കളെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടുത്തെ പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Related Articles

Back to top button