24 മണിക്കൂർ നിർണായകം, തീവ്ര ന്യൂനമർദ്ദം രൂപപ്പെടുന്നു.. കേരളത്തിൽ അതീവ ജാഗ്രത.. 4 ജില്ലകളിൽ അവധി…

സംസ്ഥാനത്തെ മഴ ഭീഷണി വർദ്ധിപ്പിച്ചുകൊണ്ട് അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെടുന്നു. തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതിനൊപ്പം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതും മഴ സാഹചര്യം രൂക്ഷമാക്കുന്നു.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമർദ്ദം നാളെ ഉച്ചയോടെ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. ഈ സാഹചര്യത്തിൽ നാളെ സംസ്ഥാനത്ത് അതീവ ജാഗ്രതയായിരിക്കും. അതി തീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ 3 ജില്ലകളിൽ റെഡ് അലർട്ടും 4 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിലാണ് നാളെ അവധി. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button