‘ഹിന്ദു ദമ്പതികൾക്ക് കുട്ടിയല്ല, കുട്ടികളാണ് വേണ്ടത്..
ഹിന്ദു ദമ്പതികൾക്ക് കുട്ടിയല്ല കുട്ടികളാണ് വേണ്ടതെന്ന് സ്വാമി ചിദാനന്ദപുരി. അതിൽ യാതൊരു സങ്കോചവും വിചാരിക്കേണ്ടതില്ല. അല്ലാത്ത പക്ഷം നാം അനുഭവിക്കാൻ പോകുന്ന വിപത്ത് വിവരണാതീതമാണെന്നും അദ്ദേഹം പറഞ്ഞു.
ധർമസന്ദേശ യാത്രയുടെ ഭാഗമായി കൊല്ലം ആനന്ദവല്ലീശ്വരം ശ്രീവിനായക കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഹിന്ദുനേതൃ സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
’17 വർഷം മുമ്പ് കേരളത്തിലെ ക്രൈസ്തവ ആചാര്യന്മാർ ഇക്കാര്യം തിരിച്ചറിഞ്ഞു. അവർ സന്താനവർധനവിനായി സഭാവിത്യാസം കൂടാതെ ഇടയലേഖനത്തിൽ വിശ്വാസികളെ ഉപദേശിച്ചു. ജനസംഖ്യ അടിസ്ഥാനമാക്കിയാണ് ഇവിടെ ഭരണം. ഗദ്ദാഫി പറഞ്ഞപോലെ ജനസംഖ്യാ സ്‌ഫോടനത്തിലൂടെ ലോകം കീഴടക്കും എന്ന വാശിയിലാണ് ഒരു വിഭാഗം. അവർ കാരണം യൂറോപ്പിലെ അവസ്ഥ മറിഞ്ഞിരിക്കുന്നു. എല്ലാ മതത്തിലും നന്മതിന്മകളുണ്ട്. ഹിന്ദു ഇതര മതങ്ങൾക്ക് ഉദ്‌ബോധന സംവിധാനമുണ്ട്. ആചാര്യന്മാരുണ്ട്. ഹിന്ദുവിന്റെ കാര്യം വരുമ്പോഴാണ് ഈ അഭാവം എത്ര രൂക്ഷമാണെന്ന് ബോധ്യപ്പെടുന്നത്.
ഹിന്ദു സന്യാസിമാർ സമാജത്തിൽ സ്വന്തം നിലയിൽ പ്രവർത്തിക്കുന്നു. മാർഗദർശക മണ്ഡലം വഴി ഒന്നിച്ചുള്ള വേദിയാണ് ഒരുക്കുന്നത്. ഹിന്ദുവെന്ന താഴ്‌വേരില്ല എങ്കിൽ ഏത് സമുദായത്തിലായാലും അസ്ഥിത്വം ഇല്ല. ആപത്കരമായ ആത്മവിസ്മൃതിലാണ് നാം. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് സാമ്പത്തികമായി ഭദ്രതയില്ലാത്തത്’- ചിദാനന്ദപുരി പറഞ്ഞു.



