സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്…പവന് ഇന്ന് കുറഞ്ഞത്…
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പ്രതീക്ഷകളേകി സ്വർണവിലയിൽ ഇന്ന് ഇടിവ് സംഭവിച്ചു. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 95,840 രൂപയും ഗ്രാമിന് 15 രൂപ കുറഞ്ഞ് 11,980 രൂപയുമായി.
കഴിഞ്ഞ രണ്ടുദിവസമായി സ്വർണവിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയിരുന്നില്ല.ഇന്നലെ പവന് 95,960 രൂപയും ഗ്രാമിന് 11,995 രൂപയുമായിരുന്നു. ഈ മാസത്തെ ഇതുവരെയുളള ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ഒക്ടോബർ 17നായിരുന്നു. അന്ന് പവന് 97,360 രൂപയും ഗ്രാമിന് 12,170 രൂപയുമായിരുന്നു



