ചാണ്ടി ഉമ്മന്‍ ഇടഞ്ഞുതന്നെ.. കെപിസിസി വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് ഗെറ്റ് ഔട്ട് അടിച്ചു…
കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി വ്യക്തമാക്കിയതിന് പിന്നാലെ കെപിസിസിയുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് എക്സിറ്റ് അടിച്ച് ചാണ്ടി ഉമ്മന്‍ . പുനഃസംഘടനയില്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ കെ ശിവദാസന്‍നായരെ ഒഴിവാക്കിയതിലും അബിന്‍ വര്‍ക്കിക്ക് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം നിഷേധിച്ചതിനെതിരെയും ചാണ്ടി ഉമ്മന്‍ പരസ്യവിമര്‍ശനവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
പല വാട്സ് ആപ്പ് ഗ്രൂപ്പുകളിലും താന്‍ ഉണ്ടായിരുന്നെന്നും സന്ദേശങ്ങള്‍ വന്നു കുമിഞ്ഞതോടെ ഒഴിവാകുകയായിരുന്നെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഏത് ഗ്രൂപ്പുകളില്‍ നിന്നാണ് പോയതെന്ന് ശ്രദ്ധിച്ചിട്ടില്ല. ഫോണ്‍ പ്രശ്നമായിട്ടാണെന്നും ധാരാളം ഗ്രൂപ്പല്ലേ, ഇത്രയും ഗ്രൂപ്പ് വേണോയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.




