മരിച്ചെന്ന് കരുതി നാട്ടുകാർ… യുവാവിനെ തോട്ടിൽനിന്ന് സാഹസികമായി രക്ഷപ്പെടുത്തി പൊലീസ്…….

ഇടുക്കി പെരുവന്താനത്ത് നെടുംതോട്ടിൽ അവശനിലയിൽ കണ്ടെത്തിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി പൊലീസ്. മുണ്ടക്കയം പുത്തൻചന്ത സ്വദേശി ഷെഫീക്കിനെയാണ് രക്ഷപെടുത്തിയത്.

ശനിയാഴ്ച്ച രാവിലെ ആറരയോടെയാണ് സംഭവം. നെടുംതോട്ടിൽ ഒരാൾ തോട്ടിൽ കിടക്കുന്നതായി നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻതന്നെ പെരുവന്താനം പൊലീസ് സ്ഥലത്ത് എത്തി. റോഡിന് എതിർവശത്ത് പൊന്തയ്ക്കുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു യുവാവ്. മരിച്ചെന്ന് കരുതി നാട്ടുകാർ മാറി നിൽക്കുകയായിരുന്നു.

പൊലീസ് തോട്ടിൽ ഇറങ്ങി നടത്തിയ പരിശോധനയിൽ യുവാവിന് ജീവനുണ്ടെന്ന് മനസിലായി. ഉടൻ തന്നെ തോട്ടിൽനിന്നു കരയ്ക്കെത്തിച്ച് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. അപകടനില തരണം ചെയ്തതായും തുടർ ചികിത്സയ്ക്കായി യുവാവിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയതായും ബന്ധുക്കൾ പറഞ്ഞു.

Related Articles

Back to top button