പിണറായി വിജയൻ്റെ പരാമർശത്തിൽ അതൃപ്തി….ഏതറ്റം വരെയും പോകാനുറച്ച് സിപിഐ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിക്കായി ഏതറ്റം വരെ പോകാനും സിപിഐ നേതൃതലത്തിൽ ധാരണ. എൽഡിഎഫ് പരിപാടികളിൽ നിന്നടക്കം വിട്ടു നിൽക്കാനുള്ള ആലോചനയിലാണ് സിപിഐ നേതൃത്വം. പാർട്ടിയുടെ അഭിമാനം നഷ്ടപ്പെടുത്തി മുന്നണിയെന്ന നിലയിൽ പോകേണ്ടന്നാണ് നേതൃതലത്തിൽ ഉണ്ടായിരിക്കുന്ന ധാരണ. പിണറായി വിജയൻ്റെ ശൈലി അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണ് സിപിഐ നേതൃത്വത്തിലെ ഒരുവിഭാ​ഗം. പിണറായി ശൈലിയുടെ ഇര സിപിഐഎം മാത്രമല്ല സിപിഐ കൂടിയാണെന്നാണ് ഈ നേതാക്കളുടെ അഭിപ്രായം. വലിയ പരാജയം സംഭവിച്ചിട്ടും പിണറായിയുടെ ശൈലിയിൽ മാറ്റില്ലെന്നതിന് ഉദാഹരണമാണ് പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണമെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്.

Related Articles

Back to top button