സ്കൂൾ ഒളിമ്പിക്സിന് ഇനി 117.5 പവന്റെ ‘സ്വർണ്ണക്കപ്പ്’.. ഈ വർഷത്തെ കായികമേള ഈ ജില്ലയിൽ..

സംസ്ഥാന സ്കൂൾ ഒളിമ്പിക്സിലെ വിജയികൾക്ക് ഇനി മുതൽ സ്വർണ്ണക്കപ്പ് സമ്മാനമായി നൽകും. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മാതൃകയിൽ, കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനം. ഏറ്റവും കൂടുതൽ പോയിന്റ് നേടി മുന്നിലെത്തുന്ന ജില്ലയ്ക്ക് 117.5 പവൻ തൂക്കമുള്ള സ്വർണ്ണക്കപ്പാണ് സമ്മാനിക്കുക.

ഈ വർഷത്തെ സ്കൂൾ ഒളിമ്പിക്സ് തിരുവനന്തപുരത്ത് വെച്ച് നടക്കും. സ്വർണ്ണക്കപ്പ് നിർമ്മിക്കുന്നതിന് സർക്കാർ അനുമതി നൽകി ഉത്തരവിറക്കി. നേരത്തെ ശാസ്ത്രമേളയ്ക്ക് വേണ്ടി ഒരു കിലോ തൂക്കമുള്ള സ്വർണ്ണക്കപ്പ് നൽകാനായി വിദ്യാർത്ഥികളിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് ധനശേഖരണം നടത്തിയിരുന്നുവെങ്കിലും കപ്പ് നിർമ്മിച്ചിരുന്നില്ല. ഈ തുകയും കായികമേളയ്ക്കുള്ള സ്പോൺസർഷിപ്പ് പണവും ഉപയോഗിച്ച് കപ്പ് നിർമ്മിക്കാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.

Related Articles

Back to top button