പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞ നടപടി; തിങ്കളാഴ്ച തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി.. അതുവരെ വിലക്ക് തുടരും..
പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞ നടപടിയിൽ തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കും പ്രശ്നങ്ങളും പരിഹരിച്ചുവെന്ന കാര്യം മുൻനിർത്തി ഇന്നലെ ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ തുടർപരിശോധന വേണമെന്നാണ് ഹൈക്കോടതിയുടെ നിലപാട്. ദേശീയ പാതയില്‍ ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് ദേശീയപാത അതോറിറ്റി കോടതിയിൽ വ്യക്തമാക്കി. എന്നാൽ ദേശീയപാതയിലെ സർവീസ് റോഡുകൾ മോശമാണെന്നും വെള്ളക്കെട്ടിനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും ഹർജിക്കാർ പറഞ്ഞു. ദേശീയപാത നിർമ്മാണത്തിൽ അപാകതകൾ ചൂണ്ടിക്കാണിച്ച് ഹർജിക്കാർ തൃശ്ശൂർ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. കഴിഞ്ഞ 40 ദിവസം പാലിയേക്കരയിൽ ടോൾ പിരിച്ചിരുന്നില്ല. വരുന്ന തിങ്കളാഴ്ചയോടെ ടോള്‍ പിരിവ് തടഞ്ഞ നടപടിയിൽ തീരുമാനമെടുക്കുമെന്ന് കോടതി വ്യക്തമാക്കി.




