രാഹുല്‍ മാങ്കൂട്ടത്തിലിനിനെതിരെ കെഎസ്യു സംസ്ഥാന ഉപാദ്ധ്യക്ഷന്‍…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുറത്തുവന്ന ആരോപണത്തിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കെഎസ്യു സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അരുണ്‍ രാജേന്ദ്രന്. ‘ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെ.. തെറ്റു ചെയ്തില്ലെങ്കില്‍ അഗ്നിശുദ്ധി നടത്തി തിരിച്ചുവരട്ടെ’ എന്നാണ് അരുണിന്റെ പ്രതികരണം.
ഈ സംഘടന ഒരാളുടെ മാത്രമല്ല, ഈ സംഘടനയ്ക്ക് വേണ്ടി ജീവനും ജീവിതവും നല്കിയ ഒരായിരം പേരുടെ സംഘടനയാണിത്, അരുണ്‍ വ്യക്തമാക്കി. ഒരാളുടെ പേരില്‍ സംഘടനയെ പിച്ചി കീറുന്നത് കണ്ടുനില്‍ക്കാനാവില്ലെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ഗുരുതര ശബ്ദ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെ നിരവധി ആളുകളാണ് രാഹുലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.



