ഓട്ടോറിക്ഷ തട്ടി റോഡിലേക്ക് വീണു….സ്വകാര്യ ബസ് കയറി ബൈക്ക് യാത്രക്കാരന്….

പാണാവള്ളി നീലംകുളങ്ങര ക്ഷേത്രത്തിന് സമീപം സ്വകാര്യ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പാണാവള്ളി അഞ്ചുതുരുത്ത് കോടാലിച്ചിറ സജീവൻ (66) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. സജീവൻ സഞ്ചരിച്ച ബൈക്കിൽ ഓട്ടോറിക്ഷ തട്ടിയതിനെത്തുടർന്ന് ഇദ്ദേഹം റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

ഈ സമയം അരൂക്കുറ്റിയിൽനിന്ന് ചേർത്തലയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് സജീവന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. ഉടൻതന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

Related Articles

Back to top button