താമരശ്ശേരിയിൽ പനി ബാധിച്ച് 9 വയസുകാരി മരിച്ച സംഭവം….ആശുപത്രിക്കെതിരെ കുടുംബം…
കോഴിക്കോട് താമരശ്ശേരിയിൽ പനി ബാധിച്ച് ഒമ്പതു വയസുകാരി മരിച്ച സംഭവത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം. കുട്ടിക്ക് കഴിഞ്ഞ ദിവസം വരേ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലായിരുന്നെന്ന് കുട്ടിയുടെ അച്ഛൻ സനൂപ് പറഞ്ഞു. ബുധനാഴ്ച രാത്രി ചെറിയ പനി തുടങ്ങിയെന്നും ഇന്നലെ രാവിലെ താമരശ്ശേരി ആശുപത്രിയിൽ കാണിച്ചിരുന്നുവെന്നും സനൂപ് പറഞ്ഞു.
പിന്നീട് കുട്ടിയുടെ ആരോഗ്യ അവസ്ഥ മോശമാവുകയായിരുന്നു. വൈകുന്നേരത്തോടെയാണ് കുട്ടി മരിച്ചത്. പനി വരുന്നതിന് മുമ്പ് കുട്ടിക്ക് യാതൊരുവിധ പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും സനൂപ് പറഞ്ഞു. ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.



