യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി.. പിന്നിൽ…

തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി.കള്ളിക്കാട് പെട്രോൾ പമ്പിന് സമീപത്ത് നിന്നും മൈലോട്ടു മൂഴി സ്വദേശി ബിജുവിനെയാണ് തട്ടിക്കൊണ്ടു പോയത്.യുവാവിന്റെ ഹോണ്ട സിറ്റി കാർ ഉൾപ്പെടെയാണ് തട്ടിക്കൊണ്ടു പോയത്.സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിൽ.

ഇന്ന് ഉച്ചക്ക് നാല് മണിയോടെയായിരുന്നു സംഭവം.ബിജു പെട്രോൾ അടയ്ക്കാനായി പമ്പിലെത്തിയപ്പോൾ ഒരു സംഘം ആളുകൾ അടുത്തേക്ക് എത്തി കാർ ഉൾപ്പെടെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കാട്ടാക്കട നെയ്യാർ ഡാം പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button