ആരോഗ്യവകുപ്പിനെ കുളമാക്കിയ മന്ത്രി വീണാ ജോര്‍ജ് രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല…
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവെക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആരോഗ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ തുടരാനുള്ള ധാർമികത നഷ്ടപ്പെട്ടുവെന്നും ആരോഗ്യവകുപ്പിനെ മന്ത്രി കുളമാക്കിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
സത്യം പറഞ്ഞ ഡോക്ടറെ ഇതുപോലെ ഹറാസ് ചെയ്യാൻ പാടുണ്ടോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കള്ളങ്ങൾ പറഞ്ഞുപറഞ്ഞ് അവസാനം മാപ്പ് പറഞ്ഞ് തടി ഊരാൻ ശ്രമിക്കുകയാണ് മന്ത്രി. സിസ്റ്റത്തിന്‍റെ തകരാർ അല്ല മന്ത്രിയുടെ തകരാറാണ്. ആരോഗ്യ വകുപ്പ് ഒന്ന് നന്നാക്കാൻ അഞ്ചുവർഷമായിട്ടും എൽഡിഎഫിന് കഴിഞ്ഞിട്ടില്ല. ആശുപത്രികളിൽ പാരസെറ്റമോൾ പോലുമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.



