വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്….ആംസ്റ്റര്‍ ഓഫീസിന് മുന്നില്‍ വന്‍ പ്രതിഷേധം….

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആംസ്റ്റര്‍ ഓവര്‍സീസിന്റെ കൊച്ചിയിലെ ഓഫീസില്‍ പ്രതിഷേധം. തട്ടിപ്പിനിരയായ നൂറുകണക്കിന് പേര്‍ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ആംസ്റ്ററിന്റെ കൊച്ചിയിലെ ഓഫീസിലെത്തി. അതിനിടെ കമ്പനി സിഇഒ പാര്‍വതി മായയ്ക്ക് കോടതി ജാമ്യം അനുവദിച്ചു.

വിദേശത്ത് ജോലി സ്വപ്നം കണ്ട് ലക്ഷങ്ങള്‍ നഷ്ടമായവര്‍ മുതല്‍ കടം വാങ്ങിയും വീട് വിറ്റും പണം നല്‍കിയവര്‍ വരെ പ്രതിഷേധവുമായി കൊച്ചി ഓഫീസിലെത്തിയിരുന്നു. പണം നഷ്ടപ്പെട്ട നൂറുകണക്കിനാളുകള്‍ മണിക്കൂറുകള്‍ പ്രതിഷേധിച്ചിട്ടും പൊലീസ് ആദ്യം തിരിഞ്ഞു നോക്കിയില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. അതേസമയം വിദേശത്തുള്ള പാര്‍വതി മായയുടെ ഭര്‍ത്താവ് അടക്കമുള്ള കേസിലെ മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button