കളിക്കിടെ കയ്യിൽ തടഞ്ഞത് പൊട്ടാതെ കിടന്ന ഷെൽ.. ഗ്രാമത്തിലേക്ക് കൊണ്ട് പോകുമ്പോൾ സ്ഫോടനം.. 5 കുട്ടികൾ കൊല്ലപ്പെട്ടു….
കളിച്ചത് ഭീമാകാരൻ ഷെല്ലിന് മുകളിൽ. കളിസ്ഥലത്ത് മോട്ടോർ ഷെല്ല് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 5 കുട്ടികൾക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. 12 പേരുടെ പരിക്ക് ഗുരുതരം.പാകിസ്ഥാനിൽ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ലാക്കി മാർവാത് ജില്ലയിൽ ശനിയാഴ്ചയുണ്ടായ അപകടത്തിൽ പരിക്കേറ്റ 12പേരുടെ നില ഗുരുതരമാണ്.
കളിസ്ഥലത്തിന് താഴെയായി ഷെല്ല് കിടന്നത് അറിയാതെയായിരുന്നു കുട്ടികൾ ഇവിടെ കളിച്ചിരുന്നത്. കളിക്കിടെ കുട്ടികളിൽ ഒരാൾ ഷെല്ല് കണ്ടെത്തുകയായിരുന്നു. ഇതോടെ കുട്ടികൾ ഷെല്ല് അവരുടെ ഗ്രാമത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമയത്. പരിക്കേറ്റവരിൽ 12 പേർ കുട്ടികളാണ്. കുട്ടികളാണ് ഗുരുതരാവസ്ഥയിലുള്ളതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്ഫോടനത്തിന് പിന്നാലെ ബന്നു പ്രാദേശിക പൊലീസ് മേഖലയിലെത്തി. ബോംബ് ഡിസ്പോസൽ സ്ക്വാഡും മേഖലയിലെത്തിയിട്ടുണ്ട്.




