നയതന്ത്ര സംഘത്തെ അയക്കണമെന്ന് ആക്ഷൻ കൗൺസിൽ…കേന്ദ്രം പരിഗണിക്കണമെന്ന് സുപ്രീം കോടതി…
നിമിഷപ്രിയയ്ക്ക് വേണ്ടി പരിശ്രമിച്ചവര്‍ക്കും കേന്ദ്ര സര്‍ക്കാരിനും നന്ദിയെന്ന് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍. യമനിലേക്കുള്ള യാത്രാവിലക്ക് മാറ്റണമെന്നും നയതന്ത്ര സംഘത്തെ അയക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. യാത്രാവിലക്ക് മാറ്റുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്നായിരുന്നു കൗണ്‍സിലിന്റെ ആവശ്യം.
നിമിഷപ്രിയയ്ക്ക് വേണ്ടി നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുകയായിരുന്നു. വധശിക്ഷ നീട്ടിവെച്ചുവെന്നും ആക്ഷന്‍ കൗണ്‍സില്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. വധശിക്ഷ നടപ്പാക്കുന്നതില്‍ തീയതി തീരുമാനിച്ചിട്ടുണ്ടോയെന്ന് സുപ്രീം കോടതി ചോദിച്ചപ്പോള്‍ ഇല്ലെന്ന് കൗണ്‍സില്‍ മറുപടി നല്കി.



