ഐഎച്ച്ആർഡി താത്കാലിക ഡയറക്ടർ നിയമനം…എതിർവിധി എല്ലാവരും അറിഞ്ഞു…എന്നാൽ അനുകൂലവിധി…അരുൺ കുമാർ

കൊച്ചി: ഐഎച്ച്ആർഡി താത്കാലിക ഡയറക്ടറായി നിയമിച്ചതിൽ തനിക്കെതിരായി വിധി വന്നിരിക്കുന്നുവെന്ന വാർത്തയ്ക്ക് വലിയ പ്രാധാന്യം കിട്ടിയെന്നും എന്നാൽ ആ വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്ത വിവരം അധികം പേർ അറിഞ്ഞിട്ടുണ്ടാവില്ലെന്നും മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ മകൻ വി എ അരുൺ കുമാർ.

അങ്ങനെയൊരു വിധി വന്ന വിവരം സ്വന്തം നിലയിൽ ജനങ്ങളെ അറിയിക്കേണ്ടിവരുന്ന ഒരു നിർഭാഗ്യവാനാണ് താനെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പരാതിക്കാരന്റെ ആവശ്യങ്ങളിൽ പെടാത്ത ഒരു കാര്യം അന്വേഷിക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ടുള്ള സിംഗിൾ ബെഞ്ച് വിധി വന്നപ്പോൾ തനിക്ക് ഒരു പരിഭ്രമവുമുണ്ടായില്ല. അതിനാലാണ് അപ്പീലുമായി മുന്നോട്ട് പോയത്. അപ്പീലിൽ കഴമ്പുണ്ടെന്ന് ഡിവിഷൻ ബെഞ്ച് കണ്ടെത്തി.

അങ്ങനെയാണ് തനിക്കനുകൂലമായി സ്റ്റേ ലഭിച്ച പുതിയ വിധിയുണ്ടായതെന്നും അദ്ദേഹം കുറിച്ചു. സിങ്കിൾ ബെഞ്ചിന്റെ വിധി പ്രാധാന്യത്തോടെ ജനങ്ങളെ അറിയിച്ചവർ ഡിവിഷൻ ബെഞ്ചിന്റെ വിധിക്ക് അത്ര പ്രാധാന്യം നൽകിയില്ല. മടിയിൽ കനമില്ലാത്തതിനാൽ തനിക്കു തന്നെ ഇക്കാര്യം പറയേണ്ടിവന്നുവെന്നും അരുൺകുമാർ കൂട്ടിച്ചേർത്തു.

Related Articles

Back to top button