‘എനിക്ക് പൊലീസ് സംരക്ഷണം വേണം, സിപിഎം നേതാക്കളുടെ ഭീഷണി കാരണം ജോലി ചെയ്യാൻ കഴിയുന്നില്ല’..

സിപിഎം നേതാക്കളുടെ ഭീഷണി കാരണം ജോലി ചെയ്യാൻ കഴിയുന്നില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി ഇൻ – ചാർജ്. മെഴുവേലി പഞ്ചായത്തിലെ ഹെഡ് ക്ലർക്ക് പൊലീസിൽ പരാതി നൽകി. മുൻ എംഎൽഎ കെ.സി. രാജഗോപാൽ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷ വന്നതിനു പിന്നാലെയാണ് ഭീഷണി തുടങ്ങിയതെന്ന് ഉദ്യോഗസ്ഥൻ പറയുന്നു.

വിവരാവകാശ അപേക്ഷ താൻ തയ്യാറാക്കി കൊടുത്തെന്നാണ് ആരോപണം. പദ്ധതികളിലെ ക്രമക്കേട് പുറത്തു വരുമെന്ന് ചിലർക്ക് ഭയമാണ്. പോലീസ് സംരക്ഷണം വേണമെന്നും ഷാജി ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button