പാകിസ്താന് വേണ്ടി ചാരപ്രവൃത്തി…നാവികസേന ആസ്ഥാനത്തെ ക്ലർക്ക് അറസ്റ്റിൽ…

പാകിസ്താന് വേണ്ടി ചാരപ്രവൃത്തി നടത്തി വിവരങ്ങൾ പങ്കുവെച്ചു നാവികസേന ആസ്ഥാനത്തെ ക്ലർക്ക് അറസ്റ്റിൽ. പാകിസ്താന് വെണ്ടി നിർണായക വിവരങ്ങൾ ചോർത്തി നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. ഹരിയാന സ്വദേശി വിശാൽ യാദവിനെയാണ് രാജസ്ഥാൻ പൊലീസിന്റെ ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്‌തത്‌.

പാകിസ്താൻ ഇന്റലിജൻസ് ഏജൻസിയായ ഐഎസ്‌ഐക്ക് വേണ്ടി വർഷങ്ങളോളം ചാരപ്പണി നടത്തി. ഓപ്പറേഷൻ സിന്ദൂരിനിടെ പോലും ചാരപ്പണി നടത്തിയിട്ടുണ്ട്. ഇയാളെ ഡൽഹിയിലെ നാവികസേനാ ആസ്ഥാനത്ത് നിന്ന് അറസ്റ്റ് ചെയ്തു.

വിശാൽ യാദവ് നാവികസേനയുമായും മറ്റ് പ്രതിരോധ യൂണിറ്റുകളുമായും ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്താൻകാരിയായ ഒരു സ്ത്രീക്ക് കൈമാറി. പണത്തിന് വേണ്ടിയാണ് ഇത് ചെയ്തതെന്നും അദ്ദേഹത്തിന്റെ സെൽഫോണിൽ നിന്നുള്ള ഡാറ്റയിൽ കണ്ടെത്തി.

Related Articles

Back to top button