രണ്ട് കുട്ടികളേയും കാമുകിയേയും കൊലപ്പെടുത്തി.. പിന്നാലെ വിഷം കഴിച്ചു..കൊലപാതകത്തിന് കാരണം..

ഛത്തീസ്ഗഡിലെ ജാഷ്പൂില്‍ യുവാവ് കാമുകിയേയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളേയും കൊലപ്പെടുത്തി. ബെല്‍റ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് 36 കാരനായ പ്രമോദ് കൊലപാതകം നടത്തിയത്. പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഇയാള്‍ വിഷം കഴിച്ചു. പ്രമോദ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ സുഭദ്ര താക്കൂര്‍ എന്ന യുവതിയും രണ്ട് കുട്ടികളുമാണ് കൊല്ലപ്പെട്ടത്.

സുഭദ്ര ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. കൂടെ 14 ലും ആറും വയസുള്ള രണ്ട് കുട്ടികളും ഉണ്ടായിരുന്നു. ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുന്ന സുഭദ്ര പ്രമോദുമായി ബന്ധം തുടര്‍ന്നിരുന്നു. ജൂണ്‍ 22 ന് രാത്രി കള്ളുകുടിച്ച് സുഭദ്രയുടെ താമസസ്ഥലത്തെത്തിയ പ്രമോദ് സുഭദ്രയേയും മക്കളെയും കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രമോദ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. കൊലപാതകത്തിന് ശേഷം അടുത്തുള്ള ഒരു നദിക്കരയില്‍ പ്രമോദ് മൂന്ന് മൃതശരീരങ്ങൾ കുഴിച്ചിടിടുകയും ചെയ്തിരുന്നു

Related Articles

Back to top button